മലയോര ഹൈവേയിൽ കാർ മറിഞ്ഞ് 5 പേർക്ക് പരിക്ക്കണ്ണൂർ  ഇരിട്ടി: എടൂർ – മണത്തണ മലയോര ഹൈവേയിൽ പാലപ്പുഴ കാപ്പുംകടവ് കൂടലാടിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അഞ്ചുപേർക്ക്‌ പരിക്കേറ്റു. കാറിലുണ്ടായിരുന്ന നിലമ്പൂർ സ്വദേശികളായ അഞ്ചുപേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലപ്പുഴ ഭാഗത്തുനിന്നും അയ്യപ്പൻകാവ് ഭാഗത്തേക്ക് പോവുകയായിരുന്ന കാറിൻറെ പുറകിൽ നിലമ്പൂർ സ്വദേശികൾ സഞ്ചരിച്ച കാർ ഇടിക്കുകയും നിയന്ത്രണം വിട്ട് എതിർദിശയിലെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് മറയുകയുമായിരുന്നു. അപകടത്തെത്തുടർന്ന് കാറിലുണ്ടായിരുന്നവർ ഇതിൽ കുടുങ്ങി. ഇരിട്ടിയിൽ നിന്നും അഗ്നിശമന സേനയും സ്ഥലത്തെത്തി. ഈ മേഖലയിൽ സ്ഥിരമായി വാഹനം അപകടങ്ങൾ നടക്കുന്ന ഇടമായി മാറിയെന്ന് നാട്ടുകാർ പറഞ്ഞു.

Post a Comment

Previous Post Next Post