ഏച്ചൂർ മാച്ചേരിയിൽ കാൽനട യാത്രക്കാരിയെ ഇടിച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് കെഎസ് ആർ ടി സി ബസിനടിയിൽ പെട്ട് യുവാവിന് ദാരുണാന്ത്യംകണ്ണൂർ: വഴിയാത്രക്കാരിയെ ഇടിച്ച സ്കൂ‌ട്ടർ മറിഞ്ഞ് റോഡിലേക്ക് തെറിച്ചുവീണ് യുവാവിന് മേൽ കെ.എസ്.ആർ.ടി.സി ബസ് കയറിയിറങ്ങി യുവാവ് തൽക്ഷണം മരിച്ചു. ചക്കരക്കല്ല്, ഏച്ചൂരിലെ സുബൈദ മൻസിലിലെ സജാദ്(24) ആണ് മരിച്ചത്. ഇയാൾ ഓടിച്ചിരുന്ന സ്‌കൂട്ടറിടിച്ച് ഗുരുതരമായി പരിക്കേറ്റ വഴിയാത്രക്കാരിയായ യുവതിയെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലർച്ചെ 5.50 മണിയോടെയാണ് അപകടം. സ്കൂട്ടറിൽ കണ്ണൂരിലെക്ക് വരികയായിരുന്നു സജാദ്. ഏച്ചൂർ സ്കൂ‌ളിന് സമീപത്തേക്ക് എത്തിയപ്പോൾ വഴിയാത്രക്കാരിയെ ഇടിച്ചു തെറുപ്പിച്ചു നിയന്ത്രണം വിട്ട സ്‌കൂട്ടർ തെന്നിമറിഞ്ഞ് സജാദ് റോഡിൽ വീണു. ഇതിനിടയിൽ എത്തിയ കെ.എസ്.ആർ.ടി.സി ബസ് ദേഹത്ത് കയറിയിറങ്ങി സജാദ് സംഭവസ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു. ചക്കരക്കല്ല് പൊലീസ് കേസെടുത്തു.

Post a Comment

Previous Post Next Post