പള്ളിക്കര റെയിൽപാളത്തിനരികിൽ ട്രയിനിൽ നിന്ന് വീണതായി സംശയം ഗുരുതര പരിക്കേറ്റ യുവതിയെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു ആളെ തിരിച്ചറിഞ്ഞിട്ടില്ല

 


 കാസർകോട്  കാഞ്ഞങ്ങാട് :പള്ളിക്കര റെയിൽപാളത്തിനരികിൽ ഗുരുതരമായ

പരിക്കുകളോടെ കണ്ട  യുവതി ആശുപത്രിയിൽ എത്തിക്കുന്നതിനിടെ മരിച്ചു. ഇന്ന് രാത്രി 8 മണിയോടെയാണ് പള്ളിക്കര ബീച്ചിന് സമീപം പാളത്തിൽ പരിക്കേറ്റ യുവതിയെ കണ്ടത്. നാട്ടുകാർ ഉടൻ കാഞ്ഞങ്ങാട് ഐ ഷാൽ ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും ഇതിനിടയിൽ മരിച്ചിരുന്നു. 40-45 വയസ് പ്രായം തോന്നിക്കുന്നു. ട്രെയിനിൽ നിന്നും തെറിച്ചു വീണതോതട്ടിയതോ ആകാമെന്ന് നാട്ടുകാർ     പറഞ്ഞു. യുവതിയെ തിരിച്ചറിയാനായിട്ടില്ല.

Post a Comment

Previous Post Next Post