ഒരുമനയൂരിൽ കാർ സ്കൂട്ടറിലും ബൈക്കുകളിലും ഇടിച്ച് അപകടം : യുവതിക്ക് പരിക്ക്

 


 തൃശ്ശൂർ ഒരുമനയൂർ: മൂത്തമാവിൽ കാർ സ്കൂട്ടറിലും ബൈക്കുകളിലും സൈക്കിളിലും ഇടിച്ച് ഉണ്ടായ അപകടത്തെ തുടർന്ന് യുവതിക്ക് പരിക്ക്. കാർ യാത്രികയായ മലപ്പുറം പുകയൂർ കളമ്പ്രാട്ടിൽ വീട്ടിൽ ഷിതയ്ക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയോടെ മൂത്തൻമ്മാവിൽ വച്ച് ആയിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻ ഭാഗം ഭാഗികമായി തകർന്നു.


ഫേസ് ടച്ച് ജന്റ്സ് ആൻഡ് കിഡ്സ് ബ്യൂട്ടി പാർലറിലെ ബൈക്കും സൈക്കിളും പൂർണമായി തകർന്നു. മാരുതി എൻജിനിയറിങ് സ്ഥാപനത്തിലെ ബൈക്ക് ഭാഗികമായി തകർന്നു. ജോഷി ഫ്രാൻസിസിന്റെ ഹോം ഷോപ്പിംഗ് സ്ഥാപനത്തിലെ സാധനങ്ങൾക്ക് കേടുപാട് സംഭവിച്ചു. പതിനയ്യായി  രൂപയുടെ നഷ്ട‌ടം ഉണ്ടായതായി ഉടമ പറഞ്ഞു.കാർ മരത്തിൽ ഇടിച്ചാണ് നിന്നത്. പരിക്കേറ്റ യുവതിയെ ചാവക്കാട് ടോട്ടൽ കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹായാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post