എടപ്പാളിൽ കിണറ്റിൽ വീണ് വീട്ടമ്മ മരിച്ചു. രക്ഷപ്പെടുത്താനായി പുറകെ ചാടിയ മകന് പരിക്ക്

 


മലപ്പുറം എടപ്പാൾ തട്ടാൻ പടിയിൽ കിണറ്റിൽ വീണ വീട്ടമ്മ മരിച്ചു. അമ്മ കിണറ്റിൽ വീണത് കണ്ട് രക്ഷപ്പെടുത്താനായി പുറകെ ചാടിയ മകന് പരിക്കേറ്റു. തട്ടാൻപടി സ്വദേശി തറക്കൽ നാറാത്തറയിൽ 75 വയസുള്ള തങ്കമ്മു ആണ് കിണറ്റിൽ വീണ് മരിച്ചത്. ബുധനാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. അമ്മ കിണറ്റിൽ വീണതറിഞ്ഞ് രക്ഷപ്പെടുത്താനായി പുറകെ ചാടിയ മകൻ മോഹനനാണ് പരിക്കേറ്റത്. കിണറ്റിൽ വീണ ഇരുവരെയും നാട്ടുകാരും പൊന്നാനിയിൽ നിന്നെത്തിയ ഫയർ ഫോഴ്സും ചേർന്നാണ് കരക്ക് കയറ്റിയത്. ഇരുവരെയും എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും തങ്കമ്മുവിന്റെ മരണം സംഭവിച്ചിരുന്നു. പരിക്കേറ്റ മോഹനൻ ചികിത്സയിൽ ആണ്. ഫയര്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ഹംസക്കോയ, സീനിയര്‍ ഫയര്‍ ആന്റ് റെസ്ക്യൂ ഓഫീസര്‍ അയ്യൂബ് ഖാൻ എന്നിവരുടെ നേതൃത്വത്തിൽ ഫയര്‍ ഓഫീസര്‍മാരായ, രതീഷ്, രഞ്ജിത്ത്, അഭിലാഷ്, അഷറഫുദ്ധീന്‍, ഹോംഗാര്‍ഡ്, സുരേഷ് എന്നിവരടങ്ങുന്ന സംഘമാണ് കിണറ്റിൽ വീണവരെ കരക്ക് കയറ്റിയത്.

റിപ്പോർട്ട്: മുഹമ്മദലി ഗോഖലെ

Post a Comment

Previous Post Next Post