വട്ടത്താണി കമ്പനിപ്പടിയിൽ ലോറിയും ബസ്സും കൂട്ടിയിടിച്ചു; ഡ്രൈവർമാർക്ക് പരിക്ക്മലപ്പുറം   താനൂർ വട്ടത്താണി കമ്പനിപ്പടിയിൽ വാഹനാപകടം. ഇന്നു രാവിലെ 7.30 ഓടെയാണ് സംഭവം

മം​ഗലാപുരത്തുനിന്ന് തമിഴ്നാട്ടിലേക്ക് രാസവസ്തുക്കളുമായി പോവുകയായിരുന്ന ലോറിയും സ്വകാര്യബസ്സും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. 


ഇടിയുടെ ആഘാതത്തിൽ ലോറി സമീപത്തെ കരിമ്പ് ജ്യൂസ് കടയിലേക്ക് പാഞ്ഞുകയറിയെങ്കിലും ജ്യൂസ് കടയിൽ ആളില്ലാതിരുന്നതിനാൽ വൻ ദുരന്തം ഓഴിവായി. തകർന്ന ക്യാബിനിൽ കുടുങ്ങിയപോയ ലോറി ഡ്രൈവറെ ഏറെ നേരത്തേ ശ്രമത്തിനൊടുവിലാണ് നാട്ടുകാരും അ​ഗ്നിശമന സേനയും ചേർന്ന് ക്യാബിൻ വെട്ടിപ്പൊളിച്ച് പുറത്തെടുത്തത്.  തമിഴ്നാട് കരേക്കുടിയ സ്വദേശിയായ ലോറി ഡ്രൈവർ ആശുപത്രിയിൽ ചികിൽസയിലാണ്. ബസ് ഡ്രെവർക്ക് നിസാര പരിക്കേറ്റു.

Post a Comment

Previous Post Next Post