കൊച്ചി: വീടിന് തീപിടിച്ച് വയോധികയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. നെട്ടൂര്‍ പുത്തന്‍വീട്ടില്‍ മോളി ആന്റണിക്കാണ് പൊള്ളലേറ്റത്.
വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാര്‍ ഫയര്‍ ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. തീയണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വീട്ടിനുള്ളില്‍ വൃദ്ധയെ കണ്ടെത്തിയത്. ഗുരുതരമായി പൊള്ളലേറ്റ നിലയിലായിരുന്നു. ഇവരെ ഉടന്‍ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, തീ പൂര്‍ണ്ണമായും അണച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
