പാണംകുഴിയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു.



എറണാകുളം പെരുമ്പാവൂർ പെരിയാറിലെ പാണംകുഴിയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു. കാക്കനാട് നിന്ന് എത്തിയ ആറ് അംഗ സംഘത്തിൽ ഉണ്ടായിരുന്ന അർജ്ജുൻ (22) ആണ് മരിച്ചത്.

മൂന്ന് ബൈക്കുകളിലായാണ് സംഘം എത്തിയത്. പുഴയുടെ മധ്യഭാഗത്താണ് യുവാവ് അപകടത്തിൽപ്പെട്ടത്.

ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മുങ്ങിയെടുത്ത മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post