കോഴിക്കോട് വടകര അഴിയൂർ മോന്താലിന് സമീപം കക്കടവ് ഭാഗത്തെ പുഴയിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു.
മാഹി റയിൽവേ സ്റ്റേഷന് സമീപം കനോത്ത് മീത്തൽ ഷിബിൽ രാജ് (36) ആണ് മരിച്ചത്.
മർച്ചന്റ് നേവി ഉദ്യോഗസ്ഥനാണ്. അച്ഛൻ: ദേവരാജ്. അമ്മ : ഷീബ (സിക്രട്ടറി, അഴിയൂർ സർവ്വീസ് സഹകരണ ബാങ്ക്). ഭാര്യ : അനുപമ. മകൾ : അൻവിത.
സഹോദരി : ജിഷ്ണു.
മാഹി ഗവ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദ്ദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
