ഹോട്ടലുടമയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിവയനാട് : ഹോട്ടലുടമയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിനോദസഞ്ചാര കേന്ദ്രമായ കുറുവാ ദ്വീപിന് സമീപം എൻആർ ഹോട്ടൽ നടത്തിയിരുന്ന സെബാസ്റ്റ്യൻ (60) ആണ് ആത്മഹത്യ ചെയ്തത്. കടബാധ്യതയാണ് മരണകാരണമെന്നാണ് സൂചന.  കുറുവ ദ്വീപ് ജീവനക്കാരനെ കാട്ടാന ചവിട്ടിക്കൊന്നതോടെ കുറച്ചു നാളായി കുറുവ ദ്വീപ് അടച്ചിട്ടിരിക്കുകയാണ്. കൃഷിയും ‌തകർന്നതോടെയാണ് സെബാസ്റ്റ്യൻ ആത്മഹത്യ ചെയ്യേണ്ടിവന്നതെന്ന് നാട്ടുകാർ പറഞ്ഞു. ഭാര്യ: ഷീബ. മക്കൾ: നീതു, റീതു, നിതിൻ.

Post a Comment

Previous Post Next Post