തലശ്ശേരി : തലശ്ശേരിക്കടുത്ത് നിട്ടൂർ ബാലത്തിൽ പിക്കപ്പ് വാനും ബസും കൂട്ടിയിടിച്ച് അപകടം . വടകര സ്വദേശിയായ പിക്കപ്പ് വാൻ ഡ്രൈവർക്ക് പരിക്കേറ്റു.
ബൈപ്പാസിന്റെ സർവീസ് റോഡിൽ നിന്നും മെയിൻ റോഡിലേക്ക് പ്രവേശിച്ച പിക്കപ്പ് വാൻ തലശ്ശേരിയിലേക്ക് വരികയായിരുന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
വൈകീട്ട് 4.45 നായിരുന്നു അപകടം.
സർവീസ് റോഡിൽ നിന്നും അശ്രദ്ധമായി മെയിൻ റോഡിലേക്ക് പ്രവേശിച്ച KL 43 E 0162 പിക്കപ്പ് വാൻ മമ്പറത്തു നിന്നും തലശ്ശേരിക്ക് വരികയായിരുന്ന KL 58 K 3334 നമ്പർ തീർത്ഥ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
തലശ്ശേരിയിലേക്ക് തണ്ണിമത്തനുമായി വരികയായിരുന്നു പിക്കപ്പ് വാൻ.
തലശേരി - മാഹി ബൈപ്പാസിന്റെ സർവീസ് റോഡുകളിൽ സിഗ്നൽ സംവിധാനങ്ങളില്ലാത്തതിനാൽ മെയിൻ റോഡിലേക്ക് വാഹനങ്ങൾ അപകടകരമായ രീതിയിലാണ് പ്രവേശിക്കുന്നത്.
