റോഡ് മുറിച്ച് കടക്കുന്നതിനിടെ കെഎസ്ആര്‍ടിസി ബസിന്‍റെ ടയര്‍ ശരീരത്തിലൂടെ കയറിയിറങ്ങി; യുവതിക്ക് ദാരുണാന്ത്യം


പാലക്കാട് പട്ടാമ്പിയിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് യുവതി മരിച്ചു. പെരുമുടിയൂർ നമ്പ്രം കളരിക്കൽ ഷഹീലിന്റെ ഭാര്യ ഷമീമയാണ് (27) മരിച്ചത്.

പട്ടാമ്പി- ഗുരുവായൂർ റോഡ് മുറിച്ചു കടക്കുന്നതിനിടെ കൂറ്റനാട് ഭാഗത്ത് നിന്ന് വന്ന കെ.എസ്.ആർ.ടി.സി ബസ് ഇടിക്കുകയായിരുന്നു,.  ബസിന്റെ ടയർ യുവതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി.


ഉടൻ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവതിയുടെ ജീവൻ രക്ഷിക്കാനായില്ല. പൊലീസ് സ്ഥലത്തെത്തി തുടർ നടപടി സ്വീകരിച്ചു.

Post a Comment

Previous Post Next Post