കോഴിക്കോട് നഗരത്തിലെ കോംട്രസ്റ്റ് ഫാക്ടറിയില്‍ വൻ തീപ്പിടിത്തംകോഴിക്കോട്: പ്രവർത്തനം നിർത്തിവെച്ച കോഴിക്കോട് കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറിയിൽ തീപ്പിടിത്തം. ഫാക്ടറിയിലെ പിറകുവശത്തെ കെട്ടിടത്തിലാണ് തീപ്പിടിച്ചത്. കെട്ടിടത്തിന്റെ മേൽഭാഗം പൂർണ്ണമായും കത്തിനശിച്ചു. വ്യാഴാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് സംഭവം. മീഞ്ചന്ത, വെള്ളിമാടുകുന്ന്, ബീച്ച് ഫയർഫോഴ്സ് യൂണിറ്റുകളെത്തി തീയണയ്ക്കാൻ ശ്രമം തുടരുന്നു.

Post a Comment

Previous Post Next Post