മകളുടെ വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി; ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി



തിരുവനന്തപുരത്ത് മകളുടെ വിവാഹം നടക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കേ ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വാമനപുരം ആനാകുടി ഈട്ടിമൂട് സ്വദേശി ജയരാജ്‌(54) ആണ് മരിച്ചത്. ഈ മാസം 28നു മകളുടെ വിവാഹം നടക്കാൻ ഇരിക്കവേയാണ് ജയരാജിന്റെ മരണം.

മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. ഇടയ്ക്കിടെ ജയരാജ്‌ തീർത്ഥാടനങ്ങൾക്ക് പോകാറുള്ളത് കൊണ്ട് തന്നെ ജയരാജിനെ കാണാതായപ്പോൾ വീട്ടുകാർ അത്ര കാര്യമാക്കിയില്ല എന്നാണ് ലഭിക്കുന്ന വിവരം.

Post a Comment

Previous Post Next Post