തൃശ്ശൂർ വരന്തരപ്പിള്ളിയിൽ പടക്കം പൊട്ടിതെറിച്ച് എട്ട് വയസുകാരൻ അടക്കം രണ്ട് കുട്ടികൾക്ക് പരിക്ക്
ആമ്പല്ലൂർ വരന്തരപ്പിള്ളി ആറ്റപ്പിള്ളിയിൽ പടക്കം പൊട്ടിതെറിച്ച് രണ്ട് കുട്ടികൾക്ക് പരിക്കേറ്റു. ആറ്റപ്പിള്ളി പള്ളത്ത് വീട്ടിൽ ആൻ്റുവിൻ്റെ മകൻ ഷാർബൻ (12) ആറ്റപ്പിള്ളി വെളുത്തേടത്ത് വിശ്വൻ്റെ മകൻ അദ്വൈത് (എട്ട്) എന്നിവർക്കാണ് പരിക്കേറ്റത്. ഷാർബൻ്റെ വലതുകൈയുടെ വിരലുകൾക്ക് ഗുരുതരമായി പരിക്കേറ്റു.
