ഇന്റർനെറ്റ് കേബിളിൽ കുരുങ്ങി കോഴിക്കോട് ഇരുചക്ര വാഹനാപകടം; ഒരാൾക്ക് പരിക്ക്കോഴിക്കോട് ഗൾഫ് ബസാറിന് മുമ്പിൽ ഇരുചക്ര വാഹനം അപകടത്തിൽ ഒരാൾക്ക് പരിക്ക്.

അലക്ഷ്യമായി റോഡിൽ തുങ്ങിക്കിടന്ന ഇന്റർനെറ്റ് കേബിളിൽ തട്ടി വാഹനം മറിയുകയായിരുന്നു.

അപകടത്തിൽ ഇരുചക്ര വാഹന യാത്രക്കാരായ മധ്യവയസ്ക്‌കനാണ് പരിക്കേറ്റത്. ഇയാളെ കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.

നഗരത്തിൽ ഇത്തരത്തിൽ പലയിടത്തും അലക്ഷ്യമായി തൂങ്ങിക്കിടക്കുന്ന കേബിളുകൾ കൽനട യാത്രക്കാർക്കും ഇരുചക്ര വാഹനയാത്രക്കർക്കും ഭീഷണിയായി മാറുകയാണെന്ന് വ്യാപാരികൾ പറഞ്ഞു.

Post a Comment

Previous Post Next Post