കാട്ടാനയുടെ ആക്രമണം…യുവാവ് മരിച്ചുകാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. പെരിയ ചൂണ്ടി സ്വദേശി പ്രശാന്ത് ആണ് മരിച്ചത്. ഇന്നലെ രാത്രി 10.45ഓടെ തൊട്ടടുത്ത വിനായഗർ ക്ഷേത്രത്തിൽ നിന്ന് വീട്ടിലേക്കുള്ള വഴിയിൽ വെച്ചായിരുന്നു പ്രശാന്തിനെ കാട്ടാന ആക്രമിച്ചത്. സമീപമുള്ള വനംപ്രദേശത്തിൽ നിന്നും ഇറങ്ങി വന്ന കാട്ടാന ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ​


​ഗുരുതരമായി പരിക്കേറ്റ പ്രശാന്തിനെ ഗൂഡല്ലൂർ ജില്ലാ ഹെഡ്ക്വാട്ടേഴ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട്, പരിക്ക് ​ഗുരുതരമായതിനാൽ ഇദ്ദേഹത്തെ ഊട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു പ്രശാന്തിന്റെ മരണം.

Post a Comment

Previous Post Next Post