വിവാഹ ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറി അഞ്ചുപേർക്ക് ദാരുണാന്ത്യം.ഭോപ്പാൽ: വിവാഹ ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറി അഞ്ചുപേർക്ക് ദാരുണാന്ത്യം.11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മധ്യപ്രദേശിലെ റെയ്‌സൻ ജില്ലയിൽ വിവാഹ ഘോഷയാത്രയ്ക്ക് നേരെയാണ് നിയന്ത്രണംവിട്ട ട്രക്ക് ഇടിച്ചുകയറിയത്. തിങ്കളാഴ്ച്ച രാത്രിയാണ് അപകടമുണ്ടായത്.  
സംഭവസ്ഥലത്ത് വെച്ച് തന്നെ അഞ്ചുപേരും മരിച്ചുവെന്ന് പൊലീസ് പറയുന്നു. പരിക്കേറ്റവരെ സുൽത്താൻപൂരിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ഭോപ്പാലിലേക്ക് റഫർ ചെയ്യുകയും ചെയ്തു. അപകട വിവരമറിഞ്ഞ് ജില്ലാ കളക്ടർ അരവിന്ദ് കുമാർ ദുബെയും പൊലീസ് സൂപ്രണ്ട് വികാസ് കുമാർ സെഹ്‌വാളും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. 


പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. അതേസമയം, ട്രക്കിൻ്റെ ഡ്രൈവർ അപകടത്തിന് ശേഷം ഓടി രക്ഷപ്പെട്ടതായും സെഹ്വാൾ പറഞ്ഞു. അതേസമയം, മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് മരിച്ചവരുടെ ബന്ധുക്കൾക്ക് 4 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ പിടിഐ വാർത്താ ഏജൻസിയോട് അറിയിച്ചു. .  Post a Comment

Previous Post Next Post