കുടുംബവഴക്ക് ; ഭാര്യയെ വെട്ടിപ്പരിക്കൽപ്പിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി


പാലക്കാട് : കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ വെട്ടിപ്പരിക്കല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. മുതലമട സ്വദേശിയായ സുരേഷാണ് ഭാര്യയെ വെട്ടിയശേഷം വിഷം കഴിച്ച് മരിച്ചത്. പരിക്കേറ്റ ഭാര്യ കവിതയെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് ആറുമണിക്കാണ് ദാരുണമായ സംഭവങ്ങളുണ്ടായത്. കുടുംബ കലഹത്തെ തുടര്‍ന്ന് സുരേഷ് കവിതയെ കൊടുവാള്‍ കൊണ്ട് വെട്ടുകയായിരുന്നുവെന്നാണ് വിവരം. ഭാര്യ വെട്ടേറ്റ് വീണതിന് പിന്നാലെ വിഷം കഴിച്ച സുരേഷിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു. സംഭവത്തില്‍ കൊല്ലംകോട് പൊലീസ് കേസെടുത്തു.

Post a Comment

Previous Post Next Post