തിരൂരങ്ങാടി കക്കാട് വാഹനാപകടം ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരി മരണപ്പെട്ടു


തിരൂരങ്ങാടി : ബസ് ബൈക്കിൽ തട്ടി ബൈക്ക് യാത്രക്കാരി മരിച്ചു. വേങ്ങര പാക്കടപ്പുറായ സ്വദേശി വലിയപറമ്പൻ അഷ്‌റഫിന്റെ ഭാര്യ കള്ളിയത്ത് മറിയാമു (50) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അപകടം. പൂക്കിപ്പറമ്പിലെ മരണ വീട്ടിൽ പോയി വീട്ടിലേക്ക് ബന്ധുവിനൊപ്പം ബൈക്കിൽ മടങ്ങുമ്പോഴാണ് അപകടം. കക്കാട് കൂളത്ത് പെട്രോൾ പമ്പിന് സമീപത്ത് വെച്ച് ബസ് തട്ടിയതിനെ തുടർന്ന് റോഡിലേക്ക് വീണ ഇവരുടെ ദേഹത്ത് ബസ് തട്ടി ഗുരുതരമായി പരിക്കേറ്റു. ഉടനെ തിരൂരങ്ങാടിയിലെ സ്വകാര്യ ഹോസ്പിറ്റലിലും തുടർന്ന് കോട്ടക്കലിൽ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കബറടക്കം പോസ്റ്റുമോർട്ടത്തിന് ശേഷം പാക്കടപ്പുറായ ജുമാ മസ്ജിദിൽ. മക്കൾ: ലബീബ, നബീല, നാസിം, മരുമകൻ: നിസാം.

Post a Comment

Previous Post Next Post