പഴഞ്ഞിയില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ ഗുഡ്സ്ഓട്ടോറിക്ഷയിലിടിച്ച് അപകടം അഞ്ച് പേർക്ക് പരിക്ക് തൃശ്ശൂർ  പഴഞ്ഞിയില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ പെട്ടി ഓട്ടോറിക്ഷയിലിടിച്ച് അപകടം. സ്‌കൂട്ടര്‍ യാത്രക്കാര്‍ക്കും, പെട്ടി ഓട്ടോയില്‍ സഞ്ചരിച്ചിരുന്നവര്‍ക്കും പരിക്കേറ്റു. പഴഞ്ഞി വണ്‍വെ ചിറ്റം സെന്ററില്‍ ഇന്ന് വൈകീട്ടായിരുന്നു അപകടം. മൃഗാശുപത്രി റോഡില്‍ നിന്ന് കയറി വന്ന സ്‌കൂട്ടര്‍ പെട്ടി ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. സ്‌കൂട്ടറില്‍ മൂന്ന് പേര്‍ ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇവര്‍ക്കും, പെട്ടി ഓട്ടോയില്‍ ഉണ്ടായിരുന്ന രണ്ട് പേര്‍ക്കും ഉള്‍പ്പെടെ 5 പേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ഇരുവാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

Post a Comment

Previous Post Next Post