ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ വരാന്തയിൽ കുഴഞ്ഞു വീണു; കാലിക്കറ്റ് സർവകലാശാല വിദ്യാർത്ഥിനി മരണപ്പെട്ടു.

 


മലപ്പുറം  തേഞ്ഞിപ്പലത്ത് ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കെ വരാന്തയിൽ ബോധരഹിതയായി വീണു കാലിക്കറ്റ് സർവകലാശാല വിദ്യാർഥിനി മരണപ്പെട്ടു. കണ്ണൂർ എരുവെട്ടി കതിരൂർ സ്വദേശി ഉക്കാസ് മൊട്ട നദീറ മൻസിൽ ഇബ്രാഹിമിൻ്റെ മകൾ റാനിയ ഇബ്രാംഹീം (23) ആണ് മരിച്ചത്.


*ഹിസ്റ്ററി പഠനവിഭാഗത്തിലെ രണ്ടാം വർഷ പി.ജി വിദ്യാർത്ഥിനിയായിരുന്നു റാനിയ. ഇന്ന് രാവിലെ 9.30 ന് യൂണിവേഴ്‌സിറ്റിയിലെ എവറെസ്റ്റ് ബ്ളോക്കിൽ താമസിക്കുന്ന റാനിയ വരാന്തയിൽ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കെ ബോധരഹിതയായി വീഴുകയായിരുന്നു. ഉടൻ കൂട്ടുകാരികൾ വിവരം അറിയിച്ചതിനെ തുടർന്ന് അധികൃതർ എത്തി ഹെൽത്ത് സെൻ്ററിലും ചേളാരി ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.*

Post a Comment

Previous Post Next Post