പരപ്പനങ്ങാടിയിൽ തെരുവ് നായയുടെ ആക്രമണം: വയോധികയ്ക്കും വളർത്ത് മൃഗങ്ങൾക്കും കടിയേറ്റു



പരപ്പനങ്ങാടി : പേയിളകിയ തെരുവ് നായ വൃദ്ധയെയും വളർത്തുമൃഗങ്ങളെയും കടിച്ച് പരിക്കേൽപ്പിച്ചു.പാലത്തിങ്ങൽ മുറിക്കൽ സ്വദേശി തയ്യിൽ മമ്മാതി(60)ക്കാണ് കടിയേറ്റത്. പരിക്കേറ്റ ഇവരെ ആദ്യം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്കും അവിടെ നിന്ന് കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയിരിക്കുകയാണ്.

ഈ പ്രദേശത്ത് നിരവധി വളർത്തുമൃഗങ്ങൾക്കും നായയുടെ കടിയേറ്റിട്ടുണ്ട്. ഇന്ന് രാവിലെയാണ് സംഭവം.

Post a Comment

Previous Post Next Post