വിലങ്ങാട് പുഴയരികിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി

 


കോഴിക്കോട്  നാദാപുരം വിലങ്ങാട് പുഴയരികിൽ യുവതിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി . 

മൃതദേഹത്തിൽ പരിക്കുകൾ ഉണ്ടെന്ന് പൊലീസ്  മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി . സോണിയ എന്ന ആദിവാസി യുവതിയുടേതാണ് മൃതദേഹം . ഇവർ നേരത്തെ കെട്ടിൽ കോളനിയിൽ താമസിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു.

ഇന്നലെ രാത്രിയാണ് പുഴയിലെ പാറക്കെട്ടിനടിയിൽ മൃതദേഹം കണ്ടെത് . ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ പരിശോധിച്ചപ്പോയാണ് മൃതദേഹം കണ്ടെത്തിയത്.വിലങ്ങാട് പുഴയിൽ വാളൂക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കുറ്റ്യാടി പൊലീസ് ഇന്നലെരാത്രി തന്നെ സ്ഥലത്ത് എത്തിയിരുന്നു . ഇന്ന് രാവിലെ മൃതദേഹം കുറ്റ്യാടി താലൂ. ആശുപത്രിയിലേക്ക് മാറ്റി

മൃതദേഹം കോഴിക്കോട് മെഡിക്കൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും . അടുത്ത കാലത്തായി വയനാട്ടിൽ താമസിച്ചുവരുന്ന ഇവരും ഭർത്താവും വിലങ്ങാട് ഭാഗത്ത് ഉണ്ടാവാറുണ്ട് .ഇവരുടെ ഭർത്താവിനെക്കുറിച്ച് വിവരം ഒന്നും ലഭിച്ചിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു.

Post a Comment

Previous Post Next Post