കോഴിക്കോട് ബൈക്കുകൾ കൂട്ടിയിടിച്ച് ബസിനടിയിലേക്കു തെറിച്ചുവീണ യുവാവിന് ദാരുണാന്ത്യം  ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ബസിനടിയിലേക്കു തെറിച്ചുവീണ് യുവാവ് മരിച്ചു. നന്മണ്ട അമ്മോമ്മലത്ത് എ.ബിജോയ് (മുത്തു -39) ആണ് മരിച്ചത്. രാവിലെ ബാലുശ്ശേരി - കോഴിക്കോട് റോഡിൽ കാക്കൂർ പതിനൊന്നേ രണ്ടിൽ വച്ചാണ് അപകടമുണ്ടായത്.


നന്മണ്ടയിൽനിന്നു കോഴിക്കോട് ഭാഗത്തേക്കു പോവുകയായിരുന്ന ബിജോയ് സഞ്ചരിച്ച ബൈക്കും എതിരെ വന്ന ബൈക്കും തമ്മിൽ കൂട്ടിയിടിച്ചപ്പോൾ ബിജോയ് പിന്നാലെ വന്ന ബസിന് അടിയിലേക്കു തെറിച്ചു വീഴുകയായിരുന്നു. യുവാവിന്റെ ദേഹത്ത് ബസ് കയറി ഇറങ്ങി.


പരേതനായ വാസുവിന്റെയും വസന്ത അമ്മയുടെയുടെയും മകനാണ്. സഹോദരങ്ങൾ: ഷിജി, സുബീഷ്.

Post a Comment

Previous Post Next Post