മക്കയിൽ പള്ളിക്ക് സമീപം നോമ്പുതുറ നടന്നുകൊണ്ടിരിക്കെ വാഹനാപകടം മലയാളി ദാരുണാന്ത്യം


മക്കയിൽ പള്ളിക്ക് സമീപം നോമ്പുതുറ നടന്നുകൊണ്ടിരിക്കെ വാഹനാപകടം മലയാളിക്ക്ദാരുണാന്ത്യം

മക്കയിൽ നവാരിയയിൽ നോമ്പുതുറക്കാൻ പള്ളിക്ക് പുറത്ത് ഇരുന്ന ആളുകൾക്കിടയിലേക്ക് വാഹനം കയറി മലയാളികൾ ഉൾപ്പടെ നിരവധി പേർക്ക് പരിക്ക് : മഞ്ചേരി പുൽപറ്റ എടത്തിൽ പള്ളിയാളി സ്വദേശി സ്രാമ്പിക്കൽ അബ്ദുള്ളയുടെ മകൻ മുഹമ്മദ്‌ ബഷീർ (47) ആണ് മരിച്ചത്. 

21/03/2024  വൈകുന്നേരം 6:30ഓടെ ആണ് അപകടം

സംഭവത്തിൽ ഒന്നിലധികം ആളുകൾ മരണപ്പെട്ടതായുള്ള വിവരവും ഉണ്ട്. എന്നാൽ, ഇക്കാര്യത്തിൽ സ്ഥിരീകരണം ആയിട്ടില്ല. മക്കയിലെ നവാരിയയിൽ ആണ് ദാരുണ സംഭവം നടന്നത്. മഗ്‌രിബ് ബാങ്ക് പ്രതീക്ഷിച്ച് നോമ്പുതുറക്കാൻ പള്ളിക്ക് പുറത്ത് ഇരുന്ന ആളുകൾക്കിടയിലേക്ക് നിയന്ത്രണം തെറ്റിയെത്തിയ വാഹനം ഇടിച്ചു കയറുകയായിരുന്നു. ഇഫ്താറിൽ പങ്കെടുത്തുകൊണ്ടിരിക്കെ അമിത വേഗതയിലെത്തി നിയന്ത്രണം വിട്ട കാർ മറ്റു കാറുകളിൽ ഇടിച്ചു സുപ്രയിലേക്ക് ഇടിച്ചുകയറി മറിഞ്ഞായിരുന്നു അപകടം. അപകടത്തിൽ 21 പേര്‍ക്ക് പരിക്കേറ്റു.

 അപകടത്തിൽ മരിച്ച മുഹമ്മദ്‌ ബഷീറിന് ഭാര്യയും മൂന്നു മക്കളുമുണ്ട്. മക്ക നവോദയ ഈസ്റ്റ് നവാരിയ യൂനിറ്റ് അംഗമായിരുന്നു. മക്ക ഹിറ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മക്കയിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് മക്കയിലെ നവോദയ, ഐ.സി.എഫ് പ്രവർത്തകർ രംഗത്തുണ്ട്.


അപകടത്തിൽ നിസ്സാര പരിക്കേറ്റ മഞ്ചേരി ആനക്കയം സ്വദേശി മൻസൂറിനെ മക്കാ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു. മക്കയിലുള്ള പി.വി അൻവർ എം.എൽ.എ പരിക്കേറ്റ് ആശുപത്രിയിലുള്ളവരെ സന്ദർശിച്ചു.


അപകടത്തിന്റെ വീഡിയോ👇Post a Comment

Previous Post Next Post