കേന്ദ്രമന്ത്രിയുടെ കാര്‍ കണ്ടെയ്ന‍ര്‍ ലോറിക്ക് പിറകിൽ ഇടിച്ച് അപകടം

  


കേന്ദ്രമന്ത്രി രാംദാസ് അത്താവലെയുടെ കാര്‍ അപകടത്തില്‍ പെട്ടു. മന്ത്രി സഞ്ചരിച്ചിരുന്ന കാറിന് മുമ്പില്‍ കണ്ടെയ്നര്‍ ലോറി പെട്ടെന്ന് ബ്രേക്കിടുകയായിരുന്നു. ഇതോടെ ലോറി കാറിന്‍റെ മുൻവശത്ത് ഇടിച്ചു. കാറിന്‍റെ മുൻഭാഗം തകര്‍ന്ന നിലയിലാണുള്ളത്. എന്നാല്‍ യാത്രക്കാരായ മന്ത്രി അടക്കമുള്ളവര്‍ പരുക്കുകളൊന്നും കൂടാതെ രക്ഷപ്പെടുകയായിരുന്നു. സത്താറയിൽ നിന്ന് മുംബൈയിലേക്കുളള യാത്രാമധ്യേ ആയിരുന്നു മന്ത്രിയും സംഘവും. അപകടത്തിന് പിന്നാലെ മറ്റൊരു വാഹനത്തില്‍ ഇവര്‍ മുംബൈയിലേക്ക് തിരിക്കുകയും ചെയ്തു.

Post a Comment

Previous Post Next Post