ദേശീയപാതയിൽ പച്ചക്കറി കയറ്റിവന്ന ലോറികൾ കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു രണ്ട് പേർക്ക് പരിക്ക്

 


തൃശ്ശൂർ  പട്ടിക്കാട്. ദേശീയപാതയിൽ പീച്ചി റോഡ് ജംഗ്ഷനിലെ മേൽപ്പാതയിൽ പച്ചക്കറി കയറ്റിവന്ന ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഇന്ന് പുലർച്ചെ രണ്ടു മണിയോടെ തൃശ്ശൂർ ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്. രണ്ട് മിനി ലോറികളും ഒരു ചരക്ക് ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. ടയർ പഞ്ചറായതിനെ തുടർന്ന് ദേശീയപാതയിൽ നിർത്തിയിട്ട മിനി ലോറിയുടെ ഡ്രൈവറെ സഹായിക്കാൻ നിർത്തിയതായിരുന്നു മറ്റൊരു മിനിലോറി. ഇതിന് പുറകിലാണ് പച്ചക്കറി കയറ്റിവന്ന ചരക്ക് ലോറി ഇടിച്ച് അപകടം ഉണ്ടായത്. അപകടത്തിൽപ്പെട്ട ഒരു മിനിലോറിയുടെ ഡ്രൈവറാണ് മരണപ്പെട്ടിട്ടുള്ളത്. പരിക്കേറ്റ മൂന്ന് ഡ്രൈവർമാരെയും തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ ഒരാൾ മരണപ്പെടുകയായിരുന്നു. മൂന്നുപേരും തമിഴ്നാട് സ്വദേശികളാണ്.Post a Comment

Previous Post Next Post