ചങ്ങരംകുളത്ത് കാര്‍ നിയന്ത്രണം വിട്ട് മറ്റൊരു കാറിനെ ഇടിച്ച് തെറുപ്പിച്ച് കടയിലേക്ക് ഇടിച്ച് കയറി 5 പേര്‍ക്ക് പരിക്ക് പരിക്കേറ്റ ഒരാളുടെ നില ഗുരുതരം

  


ചങ്ങരംകുളത്ത് കാര്‍ നിയന്ത്രണം വിട്ട് മറ്റൊരു കാറിനെ ഇടിച്ച് തെറുപ്പിച്ച് കടയിലേക്ക് ഇടിച്ച് കയറി 5 പേര്‍ക്ക് പരിക്ക് പരിക്കേറ്റ ഒരാളുടെ നില ഗുരുതരം

ചങ്ങരംകുളത്ത് കാര്‍ നിയന്ത്രണം വിട്ട് മറ്റൊരു കാറിനെ ഇടിച്ച് തെറുപ്പിച്ച് ചപ്പാത്തി കടയിലേക്ക് ഇടിച്ച് കയറി 5 പേര്‍ക്ക് പരിക്കേറ്റു.ആനക്കര സ്വദേശി ശ്രീരാഗ് (23)അകലാട് സ്വദേശി വിനീത്(24)ആല്‍ത്തറ സ്വദേശികളായ വിവേക്(28)രാഹുല്‍ ശ്രീരാഗ്(19) എന്നിവര്‍ക്കാണ് പരിക്കേറ്റത്.എന്നിവര്‍ക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ നാട്ടുകാര്‍ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഗുരുതരമായി പരിക്കേറ്റ ആനക്കര സ്വദേശി ശ്രീരാഗിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.ആല്‍ത്തറയില്‍ നിന്ന് ചങ്ങരംകുളം മാര്‍സ് സിനിമാസില്‍ സിനിമ കാണാനായി വന്നിരുന്ന 6 പേരടങ്ങുന്ന സംഘം സഞ്ചരിച്ച ബ്രസ കാര്‍ ചങ്ങരംകുളം ടൗണില്‍ വച്ച് നിയന്ത്രണം വിട്ട്


എതിരെ വന്ന ആനക്കര സ്വദേശി ശ്രീരാഗ് സഞ്ചരിച്ച ഹൂണ്ടായി ഐട്ടന്‍ കാറിനെ ഇടിച്ച് തെറുപ്പിച്ച് ടൗണിലെ ചപ്പാത്തി കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു.



ഇടിയുടെ ആഘാതത്തില്‍ തെറിച്ച് പോയ ഹൂണ്ടായി കാര്‍ നിര്‍ത്തിയിട്ട സ്വിഫ്റ്റ് കാറിലിടിച്ച് സമീപത്തെ മറ്റൊരു കടയില്‍ ഇടിച്ചാണ് നിന്നത്.അപകടത്തില്‍ പെട്ട ഇരുകാറുകളുടെയും മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്.നിര്‍ത്തിയിട്ട സ്വഫ്റ്റ് കാറിനും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്.അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് കാറിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.ചങ്ങരംകുളം പോലീസെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു

Post a Comment

Previous Post Next Post