തൃശൂര്‍: പെങ്ങാമുക്കിൽ നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. വെസ്റ്റ് മങ്ങാട് പട്ടിത്തടം എഴുത്തുപുരക്കൽ ശ്രീധരന്റെ മകൻ സുജിത്ത് (25) ആണ് മരിച്ചത്. പെങ്ങാമുക്ക് കള്ള് ഷാപ്പിന് സമീപമാണ് അപകടം.
പെങ്ങാമുക്കിൽ നിന്നും ചിറക്കൽ ഭാഗത്തേക്ക് വരികയായിരുന്ന സുജിത്തിന്റെ ബുള്ളറ്റ് ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ വീട്ടുമതിലിൽ ഇടിക്കുകയായിരുന്നു.