തിരുവനന്തപുരത്ത് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

 തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കുന്നത്തുകാല്‍ സ്വദേശി അഭിനവ് (15) ആണ് മുങ്ങി മരിച്ചത്. .കുന്നത്തുകാല്‍ ചാവടി പുളിയറത്തല വിജയന്‍ – കല ദമ്പതികളുടെ മകന്‍ അഭിനവാണ് മരിച്ചത്. കുളത്തിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം നടന്നത് .നാലു സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തില്‍ കുളിക്കാന്‍ പോയപ്പോൾ കുളത്തിന്റെ പടിയില്‍നിന്ന് കാല്‍ വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു.


ഒപ്പമുണ്ടായിരുന്ന മൂന്നു സുഹൃത്തുക്കള്‍ക്കും നീന്തല്‍ അറിയില്ലായിരുന്നു. കുട്ടികളുടെ നിലവിളികേട്ട് നാട്ടുകാരെത്തിയാണ് അഭിനവിനെ പുറത്തെത്തിച്ചത്. ഉടന്‍ കാരക്കോണം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

Post a Comment

Previous Post Next Post