കോട്ടയം കടുത്തുരുത്തിയില്‍ മരം കടപുഴകി വീണ് തിരഞ്ഞെടുപ്പ് സ്‌ക്വാഡിന്റെ വാഹനം തകര്‍ന്നു ; ഉദ്യോഗസ്ഥര്‍ രക്ഷപെട്ടത് അത്ഭുതകരമായി

 


കോട്ടയം : കോട്ടയം കടുത്തുരുത്തിയില്‍ കാറിന് മുകളിലേക്ക് മരം കടപുഴകി വീണ് അപകടം.യാത്രക്കാര്‍ രക്ഷപെട്ടത് അത്ഭുതകരമായി. ഉച്ചയ്ക്ക് 12.45 ഓടെയായിരുന്നു നാടിനെ നടുക്കിയ അപകടം. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന കാറിന് മുകളിലേക്കാണ് മരം കടപുഴകി വീണത്. മാഞ്ഞൂര്‍ പഞ്ചായത്ത് ഗ്രൗണ്ടിലായിരുന്നു അപകടം. കാര്‍ ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ട ശേഷം വാഹനങ്ങളുടേയും മറ്റും ചിത്രങ്ങളെടുക്കാന്‍ ജീവനക്കാര്‍ കാറില്‍ നിന്നിറങ്ങിയതിന് പിന്നാലെ മരം കടപുഴകി വീഴുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ വണ്ടിക്കുള്ളില്‍ ആരും ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. മാഞ്ഞൂര്‍ പഞ്ചായത്ത് ഓഫീസ് ഉദ്യോഗസ്ഥരുള്‍പ്പടെ നാല് പേരായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു.

Post a Comment

Previous Post Next Post