വാക്കേറ്റത്തെ തുടർന്ന് അനുജൻ ചേട്ടനെ കുത്തി കൊന്നു..

 


പാലക്കാട് കൊഴിഞ്ഞാംമ്പാറയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ സഹോദരനെ അനുജൻ കുത്തി കൊന്നു. കൊഴിഞ്ഞാമ്പാറ സ്വദേശി രംഗസ്വാമിയാണ് അനുജന്‍റെ കുത്തേറ്റ് മരിച്ചത്. രംഗസ്വാമി മിക്ക ദിവസങ്ങളിലും മദ്യപിച്ച് വീട്ടിൽ വരും. ഇതേ ചൊല്ലി രംഗസ്വാമിയും അനുജൻ മഹേന്ദ്രനും തമ്മിൽ വഴക്ക് പതിവാണ്. കഴിഞ്ഞ ദിവസം ചേട്ടൻ രംഗ സ്വാമി വീട്ടിൽ മദ്യപിച്ചെത്തി. വന്ന സമയത്ത് മഹേന്ദ്രൻ വീട്ടിൽ ഇറച്ചിവെട്ടുകയായിരുന്നു. ഇരുവരും ചെറിയ കശപിശയിൽ തുടങ്ങി. പിന്നീട് വാക്കു തർക്കം മൂത്ത് അനുജൻ ചേട്ടനെ ഇറച്ചിവെട്ടുന്ന കത്തി കൊണ്ട് കുത്തി. പിന്നീട് അനുജൻ തന്നെയാണ് രംഗസ്വാമിയെ ആശുപത്രിയിലെത്തിച്ചത്. മദ്യപിച്ച് കാല് തെന്നി മുള്ള് വേലിയിൽ വീണെന്നാണ് ആശുപത്രി അധികൃതരോട് പറഞ്ഞത്. ഇന്ന് പുലർച്ചെ രംഗസ്വാമി മരിച്ചു. ആശുപത്രി അധികൃതർക്ക് സംശയം തോന്നിയതിനാൽ അവർ കൊഴിഞ്ഞാമ്പാറ പൊലീസിൽ അറിയിച്ചു. ചോദ്യം ചെയ്യലിലാണ് മഹേന്ദ്രൻ കുറ്റം സമ്മതിച്ചത്. വീട്ടു മുറ്റത്തുണ്ടായിരുന്ന ചോര പാടുകൾ തെളിവു നശിപ്പിക്കാൻ പ്രതി കഴുകി കള്ളഞ്ഞിരുന്നു. വീടിനു സമീപത്ത് നിന്ന് കത്തിയും കണ്ടെടുത്തു.

Post a Comment

Previous Post Next Post