മൊബൈല്‍ പൈലിങ് വാഹനം കെട്ടിട സമുച്ചയത്തിലേക്ക് ഇടിച്ചുകയറി ഒരാൾ മരണപ്പെട്ടു



 എറണാകുളം ചേന്ദമംഗലത്ത് മൊബൈൽ പൈലിങ് വാഹനം കെട്ടിട സമുച്ചയത്തിലേക്ക് ഇടിച്ചുകയറി അപകടം .അപകടത്തിൽ പത്രവിതരണക്കാരന് ദാരുണാന്ത്യം .കുറുപ്പംതറ സ്വദേശി സോമാണ് മരിച്ചത്. 72 വയസ്സായിരുന്നു.ആലുവ പറവൂർ റോഡിൽ ഇന്ന് വെളുപ്പിനായിരുന്നു അപകടം.കാറിനെ വെട്ടിക്കാൻ ശ്രമിക്കുന്നതിനിടെ പൈലിങ് വാഹനം നിയന്ത്രണം വിട്ട് കെട്ടിട സമുച്ചയത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു. പൈലിങ് വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ല. വാഹനമിടിച്ച് കെട്ടിടത്തിന്‍റെ മുന്‍ഭാഗവും തകര്‍ന്നു.

Post a Comment

Previous Post Next Post