പാലായിൽ ചീട്ടുകളിക്കിടെ തർക്കം; യുവാവ് കുത്തേറ്റു മരിച്ചു. ‘സ്ത്രീ അടക്കം മൂന്നു പേര്‍ക്ക് പരിക്ക്



കോട്ടയം: പാലായിൽ ചീട്ടുകളിയെത്തുടര്‍ന്നുണ്ടായ വാക്കുതർക്കത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. പാലാ കൊല്ലപ്പള്ളി മങ്കര സ്വദേശി ലിബിന്‍ ജോസ് (26) ആണ് മരിച്ചത് .ആക്രമണത്തിൽ ഒരു സ്ത്രീ ഉൾപ്പടെ മൂന്നു പേര്‍ക്ക് പരിക്കേറ്റു.മങ്കരയില്‍ ബന്ധുവിന്റെ കുട്ടിയുടെ ആദ്യകുര്‍ബാന ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ലിബിൻ .

ഇവിടെ വെച്ച് ചീട്ടുകളിയും മദ്യപാനവും നടന്നു. ഇതിനിടെയാണ് വാക്കുതര്‍ക്കമുണ്ടായത്. വാക്ക് തർക്കത്തിനിടെ അഭിലാഷ് എന്നയാൾ ലിബിനെ കത്രിക കൊണ്ട് കുത്തുകയായിരുന്നു. തർക്കത്തിനിടെ ഇയാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. വീട്ടിലെ ഗൃഹനാഥയായ സ്ത്രീ ഉള്‍പ്പെടെ രണ്ടുപേര്‍ക്കും പരിക്കുണ്ട്. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post