പരീക്ഷയിൽ പരാജയപ്പെട്ടതിൽ മാനസിക വിഷമം; 17കാരി കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ

 


കോഴിക്കോട് പതിനേഴുകാരിയെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൂടാടി കളരിവളപ്പിൽ ദിൽന ഫാത്തിമയാണ് മരിച്ചത്. കാപ്പാട് ഹയർ സെക്കൻഡറി സ്‌കൂളിൽ ഈ വർഷം പ്ലസ് ടു പരീക്ഷ എഴുതിയിരുന്നു. പരീക്ഷയിൽ പരാജയപ്പെട്ടതിലുള്ള മാനസിക വിഷമമാണ് മരണത്തിനു കാരണമെന്നാണ് നിഗമനം.

മുചുകുന്നിൽ ഉമ്മയുടെ വീട്ടിലെ കിടപ്പുമുറിയിലാണ് ദിൽനയെ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്.


അയൽവാസികളെത്തി കെട്ടഴിച്ച് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ്: ഹനീഫ (ഖത്തർ) മാതാവ്: ഷർബിന. സഹേദരങ്ങൾ: ഖദീജ, ഷനഹു മറിയം.


(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ്ലൈൻ നമ്പരുകൾ - 1056, 0471-2552056)

Post a Comment

Previous Post Next Post