തൃശൂരിൽ ക്വാറിയിൽ കുളിക്കാനിറങ്ങിയ 23 വയസ്സുകാരനെ കാണാതായി

 


തൃശൂർ: ചൂണ്ടൽ വെട്ടുകാട് ക്വാറിയിൽ കുളിക്കാനിറങ്ങിയ 23 വയസ്സുകാരനെ കാണാനില്ല. കൂനം മൂച്ചി കൊള്ളന്നൂർ വീട്ടിൽ സേവ്യറിന്റെ മകൻ നവീനെയാണ് കാണാതായത്. നവീനടക്കം നാലുപേരാണ് ക്വാറിയിൽ കുളിക്കാനിറങ്ങിയത്.


യുവാവിനായി കുന്നംകുളം ഗുരുവായൂർ അഗ്നിരക്ഷാ സേന തെരച്ചിൽ തുടരുകയാണ്. കൂട്ടുകാർക്കൊപ്പം കുളിക്കാനെത്തിയ നവീനെ 7:30ഓടെയാണ് കാണാതായത്. 

Post a Comment

Previous Post Next Post