കോഴിക്കോട് മീൻപിടിക്കുന്നതിനിടെ കടലിൽ വീണു; മത്സ്യത്തൊഴിലാളിയായ 28-കാരന് ദാരുണാന്ത്യം.


കോഴിക്കോട്  മീൻപിടിക്കുന്നതിനിടെ കടലിൽ വീണ് മത്സ്യത്തൊഴിലാളിയായ യുവാവ് മരിച്ചു.

പുതിയങ്ങാടി പള്ളിക്കണ്ടി മിത്രന്റെ മകൻ കെ.മിഥുനാണ് (ശ്രീക്കുട്ടൻ-28) മരിച്ചത്.


കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെ പുതിയാപ്പ ഹാർബറിൽനിന്ന് മീൻപിടിക്കാനായി പോവുന്നതിനിടെയാണ് കടലിൽ വീണത്.

കൂടെയുണ്ടായിരുന്നവർ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post