ബസ്സിന് പിന്നിൽ ബൈക്ക് ഇടിച്ച് യുവാവിന് ഗുരുതര പരിക്ക്ആലപ്പുഴ : കളർകോട് ചങ്ങനാശ്ശേരി റോഡിൽ കെ.എസ്.ആർ ടി.സി ബസ് പിന്നിൽ ബൈക്ക് ഇടിച്ച് യുവാവ് ഗുരുതരാവസ്ഥയിൽ .കൈനകരി തോട്ടുവാത്തല കോമറത്തുശേരി വീട്ടിൽ ഉല്ലാസ് (34) ആണ് അപകടത്തിൽപ്പെട്ടത്.ഞായറാഴ്ച ഉച്ചക്ക് 2 മണിയോടെ ആയിരുന്നു അപകടം. കൈനകരിയിൽ നിന്നും ആലപ്പുഴക്ക് ബൈക്കിൽ പോയ ഉല്ലാസ് കളർകോട് ഭാഗത്ത് വെച്ച് മുന്നിൽ പോയ കെ.എസ്.ആർ.ടി.സി ബസിന് പിന്നിൽ ഇടിക്കുകയയായിരുന്നു. റോഡിൽ തെറിച്ചു വീണ് ഗുരുതര പരിക്കേറ്റ ഉല്ലാസിനെ നാട്ടുകാർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സർജറി ഐ.സി.യുവിൽ ചികിത്സയിലാണ്

Post a Comment

Previous Post Next Post