ദേശീയ പാതയിൽ അപകടം..... റോഡ് നിർമ്മാണത്തിനുള്ള സാമഗ്രികളിലിടിച്ച് കാർ മറിഞ്ഞു.... നാല് യുവാക്കൾക്ക് പരിക്ക്



തൃശ്ശൂർ :തളിക്കുളം കൊപ്രക്കളത്തിന്സമീപം ദേശീയ പാതയിലെ റോഡ് നിർമ്മാണത്തിനായുള്ള സാമഗ്രികളിലിടിച്ച് കാർ തലകീഴായി മറിഞ്ഞ് നാലുപേർക്ക് പരിക്ക്. തൃപ്രയാർ ഭാഗത്ത് നിന്ന് വന്നിരുന്ന കാർ ആയിരുന്നു അപകടത്തിൽ പെട്ടത്. അഞ്ചങ്ങാടി കടപ്പുറം സ്വദേശികളായ ഷക്കീർ (26), മുഹമ്മദ് ജാസിം (22), ഹാഷിം (24) തളിക്കുളം സ്വദേശി ഫർഹാൻ (22) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Post a Comment

Previous Post Next Post