ഫ്രിഡ്‌ജ്‌ പൊട്ടിത്തെറിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യംദമാമിൽ ഫ്രിഡ്‌ജ്‌ പൊട്ടിത്തെറിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം. മംഗളുരൂ സ്വദേശിയായ ഷൈഖ് ഫഹദിന്റെയും സല്‍മാ കാസിയുടെയും മകൻ സായിക് ഷൈഖ് ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ കുടുംബാംഗങ്ങൾ ചികിത്സയിൽ. അടുക്കളയില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു തീപ്പിടിക്കുകയായിരുന്നു. പുകയും ഇരുട്ടും മൂലം പുറത്തിറങ്ങാനാകാതെ കുടുംബം മുറിക്കകത്ത് തന്നെ കുടുങ്ങുകയായിരുന്നു.

അഗ്നിശമനസേനയെത്തി തീ അണച്ചാണ് കുടുംബത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. പുക പടര്‍ന്ന് ശ്വാസംമുട്ടി സായിക് വീടിനുള്ളിൽ തന്നെ മരിക്കുകയായിരുന്നു. ഷൈഖ് ഫഹദിന്റെയും സൽമാ കാസിയുടെയും നിലഗുരുതരമാണ്. മൂത്തമകൻ സാഹിർ ഷൈഖ് അപകടനില തരണം ചെയ്തു. മരിച്ച സായിക് ഷൈഖിന്റെ മൃതദേഹം ദമാം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്

Post a Comment

Previous Post Next Post