അജ്ഞാത വാഹനം ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു



നെടുമ്പാശേരി: കുറുമശേരി എസ്.എൻ.ഡി.പിക്ക് സമീപം അജ്ഞാത കാറിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

 നിർത്താതെ പോയ കാറിനായി ചെങ്ങമനാട് പൊലീസ് തിരച്ചിൽ തുടങ്ങി.


കുറുമശേരി പ്രിയപ്പടി പിണ്ടാണിപ്പറമ്പിൽ ഗോപിയുടെയും രജനിയുടെയും ഏകമകൻ ഹേമന്ദ് (23)ആണ് മരിച്ചത്.


  രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. റോഡിൽ അബോധാവസ്ഥയിൽ കണ്ട നാട്ടുകാർ ഉടൻ അങ്കമാലി അപ്പോളോ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല

 പരിസരത്തെ സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.


Post a Comment

Previous Post Next Post