രണ്ട് വിദ്യാര്‍ത്ഥികള്‍ കുളത്തില്‍ മുങ്ങിമരിച്ചു തിരുവനന്തപുരം: വെള്ളായനി പറക്കോട്ട് കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ കുളത്തില്‍ മുങ്ങിമരിച്ചു. മുഹമ്മദ് ഇഹ്സാന്‍ (15), മുഹമ്മദ് ബിലാല്‍ (15) എന്നിവരാണ് മരിച്ചത്. അപകടം നടന്നയുടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നേമം വിക്ടറി ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളാണ് ഇരുവരും.

Post a Comment

Previous Post Next Post