വളാഞ്ചേരി തിണ്ടലത്ത് കാര്‍ ചെളിയില്‍ കുടുങ്ങി രോഗി മരിച്ചു. നെഞ്ച് വേദന വന്ന രോഗിയുമായി പോയ കാറാണ് മഴയെ തുടര്‍ന്ന് കെഎന്‍ആര്‍സിയുടെ മണ്ണെടുപ്പ് മൂലം ചെളി നിറഞ്ഞ പാതയില്‍ കുടുങ്ങിയത്. അപകടത്തില്‍ കരേക്കാട് സ്വദേശി ലാലി എന്ന സൈതാലി ആണ് മരിച്ചത്.ഇന്ന് പുലർച്ചെ 4മണിയോടെ ആണ് സംഭവം
ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി ഇവിടെ കുന്നിടിച്ച് മണ്ണെടുക്കുന്നുണ്ട്. ഇത് മൂലമാണ് റോഡിൽ ചെളി നിറഞ്ഞത്. യാതൊരു മുൻകരുതലും ഇല്ലാതെ മണ്ണെടുക്കുന്നത് കാരണം പ്രദേശത്ത് അപകടങ്ങൾ തുടർക്കഥയാവുന്നു എന്നു നാട്ടുകാർ ആരോപിച്ചു.
രോഗിയുമായി വന്ന കാർ കുടുങ്ങിയെന്ന് പോലീസിൽ അറിയിച്ചിട്ടും അധികൃതർ എത്താൻ വൈകിയതും നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കി.