കാറ്റിൽ വീട് തകർന്നു; ഉറങ്ങുകയായിരുന്ന രണ്ടു കുട്ടികളും വല്യുമ്മയും രക്ഷപ്പെട്ടു.കാസർകോട്  കാ​ഞ്ഞ​ങ്ങാ​ട്: കു​ടും​ബം ഉ​റ​ങ്ങിക്കിട​ക്കു​ന്ന​തി​നി​ടെ വീ​ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു വീ​ണു. മൂ​ന്നു​കു​ട്ടി​ക​ള​ട​ക്കം വ​ല്യു​മ്മ​യും പേ​ര​മ​ക്ക​ളും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഒ​രു​ കു​ട്ടി​ക്ക് പ​രി​ക്കേ​റ്റു.

അ​തി​ഞ്ഞാ​ൽ ജു​മാ മ​സ്ജി​ദിന് എ​തി​ർ​വ​ശ​ത്തെ റി​യാ​സി​ന്റെ വീ​ടാ​ണ് ത​ക​ർ​ന്നു വീ​ണ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 11.45 നു​ണ്ടാ​യ കാ​റ്റി​ൽ വീ​ട് നി​ലം പൊ​ത്തു​ക​യാ​യി​രു​ന്നു. റി​യാ​സി​ന്റെ സ​ഹോ​ദ​രി​യു​ടെ മ​ക​ൻ ബാ​സി​ലി​നാ​ണ് (8) പ​രി​ക്കേ​റ്റ​ത്. ബാ​സി​ലി​ന് പു​റ​മെ സ​ഹോ​ദ​രി മി​സ്രി (11), റി​യാ​സി​ന്റെ ഉ​മ്മ കാ​ഞ്ഞി​രാ​യി​ൽ കെ. ​ആ​യി​ഷ എ​ന്നി​വ​രാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ഓ​ടു​പാ​കി​യ വീ​ടാ​ണ് ത​ക​ർ​ന്ന​ത്.


ബാ​സി​ലി​ന് കാ​ലി​ൽ ഓ​ട് വീ​ടാ​ണ് പ​രി​ക്കേ​റ്റ​ത്. വീ​ട് വീ​ഴു​ന്ന ശ​ബ്ദം കേ​ട്ട് ഞെ​ട്ടി​യു​ണ​ർ​ന്ന് പു​റ​ത്തേ​ക്ക് ഓ​ടി​യ​തി​നാ​ൽ ഇ​വ​ർ ര​ക്ഷപ്പെ​ട്ടു. പു​റ​ത്തെ​ത്തു​മ്പോ​ഴേ​ക്കും വീ​ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു വീ​ണി​രു​ന്നു.

Post a Comment

Previous Post Next Post