കുവൈത്തിൽ ഉണ്ടായ തീ പിടുത്തം മരണപ്പെട്ടവരുടെ പേര് വിവരങ്ങൾ ലഭിച്ചു . 11 മലയാളികൾ



കുവൈത്ത് സിറ്റി : ജൂൺ 12, കുവൈത്തിൽ ഇന്ന് മംഗഫ് പ്രദേശത്ത് ഉണ്ടായ തീപിടിത്തത്തിൽ മരണമടഞ്ഞ 49 പേരിൽ 21 പേരുടെ വിവരങ്ങൾ ലഭ്യമായി.താഴെ പറയുന്നവരാണ് വിവിധ ആശുപത്രികളിൽ വെച്ച് മരണമടഞ്ഞത്.ഇവരിൽ 11 പേർ മലയാളികൾ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.മരണമടഞ്ഞ മറ്റുള്ളവരുടെ പേര് വിവരങ്ങൾ ഉടൻ തന്നെ ലഭ്യമാകും.

 1.ഷിബു വർഗീസ്

 2 തോമസ് ജോസഫ്

 3.പ്രവീൺ മാധവ് സിംഗ്

4.ഷമീർ ഉമറുദ്ദീൻ 

 5. ലൂക്കോസ് വടക്കോട്ട് ഉണ്ണുണ്ണി 

6 ഭുനാഫ് റിച്ചാർഡ് റോയ് ആനന്ദ

7.കേളു പൊന്മലേരി

8 സ്റ്റീഫിൻ എബ്രഹാം സാബു

9 അനിൽ ഗിരി 

10.മുഹമ്മദ് ഷെരീഫ് ഷെരീഫ

11.സാജു വർഗീസ്

12. ദ്വാരികേഷ് പട്ടനായക്

13 മുരളീധരൻ പി.വി 

14 വിശ്വാസ് കൃഷ്ണൻ

15 അരുൺ ബാബു

16സാജൻ ജോർജ്

17 രഞ്ജിത്ത് കുണ്ടടുക്കം

18. റെയ്മണ്ട് മഗ്പന്തയ് ഗഹോൽ

19.ജീസസ് ഒലിവറോസ് ലോപ്സ്

 20 ആകാശ് ശശിധരൻ നായർ

21 ഡെന്നി ബേബി കരുണാകരൻ

New Updating.... 👇

തീപിടിത്തത്തില്‍ മരിച്ച 36 പേരെ തിരിച്ചറിഞ്ഞു. ഇതില്‍ 15 പേർ ഇന്ത്യക്കാരെന്നാണ് വിവരം. പതിനാറുപേരെ ഇനിയും തിരിച്ചറിയാനുണ്ട്. പാകിസ്താനില്‍ നിന്നും ഈജിപ്തില്‍ നിന്നുള്ള ഒരാളും ഫിലിപ്പീൻസില്‍ നിന്നുള്ള രണ്ടുപേരും മരിച്ചവരില്‍ ഉള്‍പ്പെടും.


പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്ബനി ജീവനക്കാർ താമസിക്കുന്ന മംഗഫിലെ (ബ്ലോക്ക്-4) ആറ് നില കെട്ടിടത്തിലാണ് സംഭവം നടന്നത്. കെട്ടിടത്തിലെ വിവിധ ഫ്ളാറ്റുകളിലായി 195 പേരാണ് താമസിച്ചിരുന്നത്. താഴത്തെ നിലയില്‍ നിന്നാണ് തീ പടർന്നത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമികനിഗമനം. പുലർച്ചെ ആളുകള്‍ നല്ല ഉറക്കത്തിലായിരുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്.


ഷെബീർ, രജിത്ത്, അലക്സ്, ജോയല്‍, അനന്ദു, ഗോപു, ഫൈസല്‍ തുടങ്ങിയവരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന മലയാളികള്‍. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 

 

അനില്‍ മിശ്രി, രഞ്ജിത് പ്രസാദ്, ഷൈജു പറക്കല്‍, പിള്ള, റോജൻ മടയില്‍, അനുമോൻ പനകലം, ജിതിൻ (മധ്യപ്രദേശ്), ശ്രീനു, ശ്രീവത്സലു (ആന്ധ്രാപ്രദേശ്), ശിവശങ്കർ (നേപ്പാള്‍), പ്രവീണ്‍ (മഹാരാഷ്ട്ര), സന്തോഷ് (മുംബൈ) തുടങ്ങിയവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. കാസർകോട്, കണ്ണൂർ, കൊല്ലം സ്വദേശികളാണ് പരിക്കേറ്റവരിലേറെയും എന്നാണ് ലഭിക്കുന്ന വിവരം

ജബ്രിയ മുബാറക് ആശുപത്രിയിലും അദാൻ, ഫർവാനിയ, അമീരി, മുബാറക്ക് എന്നീ ആശുപത്രികളിലായാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.


താഴെ നിലയില്‍ നിന്നാണ് തീ ആളിപ്പടർന്നതെന്നാണ് വിവരം. കടുത്ത പുക ശ്വസിച്ച്‌ ശ്വാസം മുട്ടിയാണ് പലരും മരിച്ചത്. പലരും രക്ഷപ്പെടാനായി കെട്ടിടത്തില്‍നിന്നും താഴേക്ക് ചാടുകയായിരുന്നു. ഇവരില്‍ പലരും മരിക്കുകയും ചിലർക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. അഗ്നിശമനസേനയും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. പരിക്കേറ്റവരുടെ ചികിത്സക്കായി ആരോഗ്യമന്ത്രാലയം പ്രത്യേക മെഡിക്കല്‍ സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. മലയാളികളടക്കം ഒട്ടേറെ പേർ താമസിക്കുന്ന തൊഴിലാളി ക്യാമ്ബാണിത്. മരിച്ചവരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.


കൂടുതല്‍ വിവരങ്ങള്‍ക്കായി ഇന്ത്യൻ എംബസിയിലെ ഹെല്‍പ്പ്ലൈൻ നമ്ബർ: +965-65505246.

Post a Comment

Previous Post Next Post