വരാപ്പുഴ പാലത്തിൽ കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു; കാർ 15 അടി താഴ്ചയിലേക്ക് മറിഞ്ഞു.എറണാകുളം വരാപ്പുഴ പാലത്തിൽ കാർ ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു.

എറണാകളം ഇടപ്പള്ളി സ്വദേശി മതിലകത്ത് വീട്ടിൽ (നവാസ് മൻസിൽ) നവാസ് ഖാദറാ(49) ണ് മരിച്ചത്.

ദേശീയപാത 66ൽ ഞായറാഴ്ച രാവിലെ 6 മണിയോടെയായിരുന്നു അപകടം.


ദേശീയ പാതയിൽ ഇടപ്പള്ളിയിൽനിന്ന് വരാപ്പുഴ ഭാഗത്തേക്ക് വരുന്നതിനിടെ നിയന്ത്രണംവിട്ട കാർ നവാസിന്റെ ബൈക്കിലിടിക്കുകയായിരുന്നു.Post a Comment

Previous Post Next Post