കുളത്തിൽ മുങ്ങി താഴ്ന്ന സുഹൃത്തിന്റെ കരച്ചിൽ കേട്ട 16കാരന് മറ്റൊന്നും നോക്കാനുണ്ടായിരുന്നില്ല, കുളത്തിലേക്ക് എടുത്ത് ചാടി കണ്ണൂർ കൂത്തുപറമ്പ്: കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന പതിനെട്ട്കാരനെ പതിനാറുകാരൻ രക്ഷിച്ചു. മാനേന്തേരി ഞാലിൽ സ്വദേശി റിജുൽ മനോജാണ് മാനന്തേരി അങ്ങാടിക്കുളത്തിൽ മുങ്ങിയ ഇജിലാന് രക്ഷകനായത്......


വ്യാഴാഴ്ച‌ വൈകീട്ടായിരുന്നു സംഭവം. സുഹൃത്തുക്കൾക്കൊപ്പം അങ്ങാടിക്കുളത്തിൽ കുളിച്ചുകൊണ്ടിരിക്കുകയായിരുന്നു റിജുൽ. ഇതിനിടെയാണ് ഇജിലാനും സുഹൃത്തും ഇവിടെ കുളിക്കാനെത്തിയത്.


കുളിച്ചുകൊണ്ടിരിക്കുന്നതിനിടെ കാൽ കുളത്തിലെ ചെളിയിൽ പൂണ്ട് ഇജിലാൻ മുങ്ങിപ്പോവുകയായിരുന്നു. സുഹൃത്തിന്റെ കരച്ചിൽ കേട്ടാണ് ഇജിലാൽ മുങ്ങിത്താഴ്ന്ന‌ കാര്യം റിജുലിന്റെ ശ്രദ്ധയിൽപ്പെട്ടത്.

ഉടൻ റിജുൽ കുളത്തിലേക്ക് എടുത്തുചാടി. ആദ്യതവണ പരാജയപ്പെട്ടെങ്കിലും പിന്മാറാതെ കൂടുതൽ തയ്യാറെടുപ്പോടെ രണ്ടാമത് നടത്തിയ ശ്രമത്തിലാണ് ഇജിലാനെ കുളത്തിന് പുറത്തെത്തിക്കാൻ റിജുലിനായത്.


നാട്ടുകാർ ചേർന്ന് പ്രാഥമിക ശുശ്രൂഷ നൽകി ഇജിലാനെ കൂത്തുപറമ്പിലെ ആസ്പത്രിയിലെത്തിച്ചു.

പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മനോജ് കോട്ടായിയുടെയും നീതുവിൻ്റെയും മകനായ റിജുൽ ചിറ്റാരിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽനിന്നും എസ്.എസ്.എൽ.സി. പരീക്ഷ വിജയിച്ച് പ്ലസ് വൺ പ്രവേശനം കാത്തുകഴിയുകയാണ്.


റിജുലിന്റെ ജീവൻരക്ഷാപ്രവർത്തനം അറിഞ്ഞത് മുതൽ നിരവധിപേരാണ് അഭിനന്ദനവുമായെത്തുന്നത്. ആസ്പത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇജിലാൻ സുഖംപ്രാപിച്ചു വരികയാണ്.

Post a Comment

Previous Post Next Post