ഇടുക്കിയിൽ 2 വയസുകാരിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ചു തീകൊളുത്തി. രക്ഷിക്കാൻ ശ്രമിച്ച മുത്തശിക്കും പൊള്ളലേറ്റു

 


ഇടുക്കി: പൈനാവിൽ രണ്ടു വയസുകാരിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമം. രക്ഷിക്കാൻ ശ്രമിച്ച മുത്തശിക്കും പൊള്ളലേറ്റു. പൊനാവ് അൻപത്തിയാറ് കോളനിയിൽ താമസിക്കുന്ന അന്നക്കുട്ടി (57), കൊച്ചുമകൾ ദിയ എന്നിവർക്കാണ് പൊള്ളലേറ്റത്. പരുക്ക് ഗുരുതരമല്ല.

കുഞ്ഞിന് പതിനഞ്ച് ശതമാനവും അന്നക്കുട്ടിക്ക് മുപ്പതു ശതമാനവും പൊള്ളലേറ്റു. ഇരുവരെയും ഇടുക്കി മെഡുിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അന്നക്കുട്ടിയുടെ മകളുടെ ഭർത്താവ് കഞ്ഞിക്കുഴി സ്വദേശി സന്തോഷാണ് ആക്രമിച്ചത്. കുടുംബ പ്രശ്നമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയം

Post a Comment

Previous Post Next Post