കുവൈത്ത് മംഗഫിലെ തൊഴിലാളി ക്യാമ്പിലെ തീപിടിത്തം : മരണം 40 കവിഞ്ഞു. മരണമടഞവരിൽ ഭൂരിഭാഗം പേരും മലയാളികളാണെന്നാണ് വിവരം.

 


കുവൈത്ത്സിറ്റി: ജൂൺ 12, കുവൈത്തിൽ ഇന്ന് പുലർച്ചെ മംഗഫിലെ തൊഴിലാളി താമസ കേന്ദ്രത്തിൽ ഉണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 40 കവിഞ്ഞതായി പ്രാദേശിക അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു..പരിക്കേറ്റു വിവിധ ആശുപത്രികളിൽ കഴിയുന്ന പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്..മരണമടഞവരിൽ ഭൂരിഭാഗം പേരും മലയാളികളാണെന്നാണ് വിവരം.ഇവരുടെ പേര് വിവരങ്ങൾ വരും മണിക്കൂറുകളിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഇന്ന് പുലർച്ചെ നാല് മണിയോട് കൂടിയാണ് 

മങ്കെഫ് ബ്ളാക്ക് നാലിലുള്ള കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്.മലയാളി ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ ജീവനക്കാർ താമസിക്കുന്ന ഈ കെട്ടിടത്തിലെ ഭൂരിഭാഗം പേരും മലയാളികളാണ്.പരിക്കേറ്റ 21 പേരെ അദാൻ ആശുപത്രിയിലും 11 പേരെ മുബാറക് അൽ കബീർ ആശുപത്രിയിലും 4 പേരെ ജാബിർ ആശുപത്രിയിലും 6 പേരെ ഫർവാനിയ ആശുത്രികളിലുമാണ് പ്രവേശിപ്പിച്ചത്.

താഴെ നിലയിൽ തീ പടരുന്നത് കണ്ട് മുകളിൽ നിന്ന് പലരും ചാടിയത് മൂലം ചിലർക്ക് പരിക്കേറ്റു. ഫയർഫോഴ്സും പോലീസും എത്തിയാണ് തീ അണയ്ച്ചത്.കെട്ടിടത്തിന്റെ താഴെ നിലയിൽ സംഭരിച്ച ഗ്യാസ് സിലിണ്ടറുകളാണ് അപകടത്തിനു കാരണമായതെന്ന് ഫയർ ഫോഴ്‌സ് വൃത്തങ്ങൾ അറിയിച്ചു.

കുവൈത്ത് തീ പിടുത്തം പരിക്കേറ്റ് മുബാറക് ഹോസ്പിറ്റൽ ചികിത്സയിൽ ഉള്ളവരുടെ പേര് വിവരങ്ങൾ👇





കുവൈത്തിൽ ഉണ്ടായ തീ പിടുത്തം മരണപ്പെട്ടവരുടെ പേര് വിവരങ്ങൾ


കുവൈത്ത് സിറ്റി : ജൂൺ 12, കുവൈത്തിൽ ഇന്ന് മംഗഫ് പ്രദേശത്ത് ഉണ്ടായ തീപിടിത്തത്തിൽ മരണമടഞ്ഞ 49 പേരിൽ 21 പേരുടെ വിവരങ്ങൾ ലഭ്യമായി.താഴെ പറയുന്നവരാണ് വിവിധ ആശുപത്രികളിൽ വെച്ച് മരണമടഞ്ഞത്.ഇവരിൽ 11 പേർ മലയാളികൾ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.മരണമടഞ്ഞ മറ്റുള്ളവരുടെ പേര് വിവരങ്ങൾ ഉടൻ തന്നെ ലഭ്യമാകും.

 1.ഷിബു വർഗീസ്

 2 തോമസ് ജോസഫ്

 3.പ്രവീൺ മാധവ് സിംഗ്

4.ഷമീർ ഉമറുദ്ദീൻ 

 5. ലൂക്കോസ് വടക്കോട്ട് ഉണ്ണുണ്ണി 

6 ഭുനാഫ് റിച്ചാർഡ് റോയ് ആനന്ദ

7.കേളു പൊന്മലേരി

8 സ്റ്റീഫിൻ എബ്രഹാം സാബു

9 അനിൽ ഗിരി 

10.മുഹമ്മദ് ഷെരീഫ് ഷെരീഫ

11.സാജു വർഗീസ്

12. ദ്വാരികേഷ് പട്ടനായക്

13 മുരളീധരൻ പി.വി 

14 വിശ്വാസ് കൃഷ്ണൻ

15 അരുൺ ബാബു

16സാജൻ ജോർജ്

17 രഞ്ജിത്ത് കുണ്ടടുക്കം

18. റെയ്മണ്ട് മഗ്പന്തയ് ഗഹോൽ

19.ജീസസ് ഒലിവറോസ് ലോപ്സ്

 20 ആകാശ് ശശിധരൻ നായർ

21 ഡെന്നി ബേബി കരുണാകരൻ


Post a Comment

Previous Post Next Post